ജയ്പൂര്‍: രാജസ്ഥാനില്‍ ദളിത് യുവാവിന്റെ വിവാഹം നടന്നത് അതീവ സുരക്ഷയില്‍. ഉന്നത ജാതിക്കാരുടെ ഭീഷണി നിലനില്‍ക്കെയാണ് രാകേഷ് ബാരത്ത് എന്ന യുവാവിന്റെ വിവാഹം നടന്നത്. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ ഗോവിന്ദദാസ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട വരന്മാര്‍ക്ക് മാത്രമേ വിവാഹ ഘോഷയാത്രയില്‍ കുതിരപ്പുറത്തെത്താന്‍ അനുവാദമുള്ളൂ. എന്നാല്‍ ഈ വിവേചനപാരമ്പര്യത്തെ വെല്ലുവിളിച്ചാണ് ദളിത് യുവാവിന്റെ വിവാഹം നടത്തിയത്. ക്വിക്ക് റിയാക്ഷന്‍ ടീമില്‍ നിന്നും പ്രാദേശിക പൊലീസ് സേനയില്‍ നിന്നുമുള്ള 60ലധികം ഉദ്യോഗസ്ഥരാണ് വിവാഹ സമയത്ത് രാകേഷിന് സുരക്ഷയൊരുക്കിയത്. […]
Source link
കുതിരപ്പുറത്തിരിക്കാന്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രം അനുവാദം; രാജസ്ഥാനില്‍ ദളിത് യുവാവിന്റെ വിവാഹം അതീവ സുരക്ഷയില്‍
Date: