പാലക്കാട്: തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ തീവണ്ടി ഓടിച്ചതിന് ശേഷം വിശ്രമം ആവശ്യപ്പെട്ട ലോക്കോ പൈലറ്റിനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് റെയില്‍വേ തൊഴിലാളികള്‍ 36 മണിക്കൂര്‍ നിരാഹാര സമരം നടത്തും. ആള്‍ ഇന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 21,22 തീയതികളിലായി റെയില്‍വെ കേന്ദ്രങ്ങളില്‍ 36 മണിക്കൂര്‍ നിരാഹാര സമരമിരിക്കാനാണ് തൊഴിലാളികളുടെ തീരുമാനം. 2023ല്‍ നടന്ന സംഭവത്തിന്റെ പേരിലാണ് തിരുവനന്തപുരം ഡിവിഷനിലെ ലോക്കോ പൈലറ്റ് (ഗുഡ്സ്) എസ്. ദീപുരാജിനെ റെയില്‍വേ നിര്‍ബന്ധിത വിരമിക്കലിനയച്ചത്. ചൊവ്വാഴ്ചയാണ് റെയില്‍വേ ഉത്തരവിറക്കിയിരിക്കുന്നത്. […]
Source link
വിശ്രമം ആവശ്യപ്പെട്ട ലോക്കോ പൈലറ്റിനെ പിരിച്ചുവിട്ട സംഭവം; 36 മണിക്കൂര്‍ നിരാഹാര സമരവുമായി തൊഴിലാളികള്‍
Date: