ചെന്നൈ: പൊതുസമാധാനത്തിനും സ്വസ്ഥതയ്ക്കും ഭംഗം വരുത്തുന്ന പ്രതിഷേധങ്ങള്‍ അനുവദിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. സാമുദായിക ഐക്യം തകര്‍ക്കാന്‍ ആരെയും സമ്മതിക്കില്ലെന്നും ഭാരത് ഹിന്ദു മുന്നണി നല്‍കിയ ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. മധുരയിലെ തിരുപ്പറകുന്ദ്രത്ത് അടുത്തിടെ നടന്ന സംഭവങ്ങളില്‍ അപലപിച്ച് ഘോഷയാത്ര സംഘടിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. നാനാത്വത്തില്‍ ഏകത്വം രാജ്യത്തിന്റെ ശക്തിയാണെന്നും വിവിധ മതങ്ങള്‍ക്കിടയില്‍ ഐക്യം നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. കാശിവിശ്വനാഥര്‍ ക്ഷേത്രവും സിക്കന്ദര്‍ ദര്‍ഗയും സ്ഥിതി ചെയ്യുന്ന […]
Source link
പൊതുസമാധാനവും സാമുദായിക ഐക്യവും തകര്‍ക്കാന്‍ ആരെയും സമ്മതിക്കില്ല; ഹിന്ദു മുന്നണി ഹരജി തള്ളി മദ്രാസ് ഹൈക്കോടതി
Date: