തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായുള്ള കേന്ദ്ര വായ്പയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. ദുരന്തം നടന്ന് ആറ് മാസത്തിന് ശേഷം ഇപ്പോള്‍ വച്ചുനീട്ടുന്ന ഈ വായ്പാ ഔദാര്യത്തെ ആര്‍ജവത്തോടെ തിരസ്‌ക്കരിക്കാനാണ് കേരളം തയ്യാറാവേണ്ടതെന്ന് വി.ടി. ബല്‍റാം പറഞ്ഞു. കേരളം ഇന്ത്യന്‍ യൂണിയന്റെ ഭാഗമാണെന്നും ഇവിടെ നിന്ന് പിരിച്ചെടുക്കുന്ന നികുതിയില്‍ പകുതിയും യൂണിയന്‍ സര്‍ക്കാരിന്റെ ഖജനാവിലേക്കെത്തുന്നുണ്ടെന്നും വി.ടി ബല്‍റാം പറഞ്ഞു. എന്നിട്ടും ദുരിതമനുഭവിക്കുന്ന വയനാട് ചൂരല്‍മലക്കാരായ ഇന്ത്യന്‍ പൗരരെ അവഹേളിക്കുകയാണ് രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിയുടെ സര്‍ക്കാരെന്നും പ്രതികരിച്ചു. […]
Source link
കേന്ദ്രത്തിന്റെ വായ്പ ഔദാര്യത്തെ ആര്‍ജവത്തോടെ തിരസ്‌ക്കരിക്കാന്‍ കേരളം തയ്യാറാവണം: വി.ടി. ബല്‍റാം
Date: