ഏറെനേരം സംസാരിച്ചു, ഉമാ തോമസിനെ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി

[ad_1]

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എംഎല്‍എയെ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. റിനൈ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമാ തോമസിനെ 11-ാം ദിവസമാണ് മുറിയിലേക്ക് മാറ്റുന്നത്. തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യനിലയില്‍ ഉണ്ടായ മികച്ച പുരോഗതിയെ തുടര്‍ന്നാണ് റൂമിലേക്ക് മാറ്റിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

read also: കോടതിയിൽ വെച്ച് ദേഹാസ്വാസ്ഥ്യം : ബോബി ചെമ്മണ്ണൂരിന്‍റെ ആരോഗ്യനില തൃപ്തികരം, ആശുപത്രിയ്ക്ക് മുന്നിൽ സംഘര്‍ഷം

എംഎല്‍എയുടെ ആരോഗ്യനില ഭദ്രമാണെന്നും ഏറെനേരം സംസാരിച്ചുവെന്നും പരസഹായത്തോടെയാണെങ്കിലും നടക്കാന്‍ കഴിയുന്നുണ്ടെന്നും അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ ഇപ്പോള്‍ അനുവദിക്കില്ലെന്നും റെനെ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു..

[ad_2]