തിരൂർ ബി.പി. അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു: 17പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

[ad_1]

മലപ്പുറം: തിരൂർ ബി.പി. അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞ് 17 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ​ഗുരുതരമാണ്. ഇക്കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെ പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. പുലർച്ചെ 2.15 ഓടെയാണ് ആനയെ തളക്കാനായത്.

നേർച്ചയുടെ സമാപനദിവസമായിരുന്നു ബുധനാഴ്ച്ച. ഘോഷയാത്ര പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. ഗുരുതരമായി പരിക്കേറ്റയാളെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

[ad_2]