‘ഇതെല്ലം പിണറായി വിജയന്റേയും പി. ശശിയുടേയും ഗൂഢാലോചന’- ബാക്കി പുറത്തിറങ്ങിയ ശേഷം കാണിച്ചുതരാമെന്ന് അൻവർ
[ad_1]
മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ പിവി അൻവർ എംഎൽഎയെ അറസ്റ്റ് ചെയ്തത് കേസെടുത്ത് മണിക്കൂറുകൾക്കകമാണ്. 135 എ വകുപ്പ് പ്രകാരമാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. എംഎൽഎ ആയ ഒരാളെ അറസ്റ്റ് ചെയ്യണമെങ്കിൽ നിയമസഭ സമ്മേളനം നടക്കുമ്പോൾ സ്പീക്കറുടെ അനുമതി വേണം. അല്ലാത്തപക്ഷം അറസ്റ്റ് നിയമനടപടികൾ സാധാരണ പൗരന് ഉള്ളതുപോലെ തന്നെയാണ് നടപ്പാക്കുക.
ഇന്നലെ വൈകുന്നേരം വരെ അൻവറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് നടത്തിയിരുന്നില്ല. എന്നാൽ രാത്രിയോടെ മലപ്പുറം എടവണ്ണ ഒതായിയിലെ വീടിന് മുന്നിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സന്നാഹം എത്തി വീട് വളയുകയായിരുന്നു. സംഭവത്തിൽ പി വി അൻവറിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, തനിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റേയും പി.ശശിയുടേയും ഗൂഢാലോചന നടക്കുന്നുവെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. ഇതിന്റെ ഭാഗമായാണ് തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കമെന്നും അറസ്റ്റിന് മുൻപ് പി.വി അന്‍വര്‍ പ്രതികരിച്ചു.
നിയമത്തിന് വിധേയമായി നില്ക്കും. എം.എല്‍.എയ്ക്ക് ജനങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. പോലീസിനെതിരേയും പി.ശശിക്കെതിരേയും പറഞ്ഞതിനാല്‍ എന്തെങ്കിലും അവസരം കിട്ടട്ടേ എന്ന നിലപാടിലായിരുന്നു. ആ അവസരം ഉപയോഗിക്കുകയാണെന്നും പി.വി അന്‍വര്‍ പ്രതികരിച്ചു. ലക്ഷക്കണക്കിന് വരുന്ന മലയോര കര്‍ഷകര്‍ക്ക് വേണ്ടിയാണ് ഞായറാഴ്ച നിലമ്പൂരില്‍ സമരം നടന്നത്. ആ പോരാട്ടം തുടരുമെന്നും അന്‍വര്‍ അറിയിച്ചു.
കരുളായി ഉള്‍വനത്തില്‍ മണി എന്ന ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിലായിരുന്നു പി.വി അന്‍വറിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസിലേക്ക്
മാര്‍ച്ച് നടന്നത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ അടച്ചിട്ട ഡി.എഫ്.ഒ ഓഫീസിന്റെ പൂട്ട് പൊളിക്കുകയും ഉള്ളില്‍ കടന്ന് സാധനങ്ങള്‍ വലിച്ചുവാരിയിടുകയും ചെയ്തിരുന്നു. ഈ കേസില്‍ അൻവറിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു.
[ad_2]