ഹാപ്പി ന്യൂ ഇയർ ആശംസിച്ച് ഉമ തോമസ് എംഎൽഎ : ആരോഗ്യനിലയിൽ മികച്ച പുരോഗതി

[ad_1]

ബംഗളൂരു: കൊച്ചിയിലെ ഗിന്നസ് പരിപാടിക്കിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. ശരീരം ചലിപ്പിച്ചെന്നും ചുണ്ടുകൾ അനക്കി പുതുവത്സരാശസ നേർന്നെന്നും ഡോക്ടർമാർ.

എന്നാൽ വെന്‍റിലേറ്റർ സൗകര്യം തുടരാനാണ് നിലവിൽ തീരുമാനം. പുതുവർഷത്തിൽ ഉമ തോമസിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തികച്ചും ശുഭകരമായ വാർത്തകളാണ് രാവിലെ മുതൽ പുറത്തുവന്നത്. ആരോഗ്യനിലയിൽ പുരോഗതി എന്ന ഫേസ്ബുക്ക് പോസ്റ്റ് പ്രതീക്ഷയും ആശ്വാസവും നൽകുന്നതായിരുന്നു. എംഎൽഎയുടെ അഡ്മിൻ ടീമംഗങ്ങളാണ് പോസ്റ്റ് ഇട്ടത്.

ശരീരം മുഴുവൻ ചലിപ്പിച്ചുവെന്നും പ്രാർത്ഥനകൾ തുടരണമെന്നും പോസ്റ്റ്. മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം ഡോക്ടർമാർ ഇത് സ്ഥിരീകരിച്ചു. ഏവർക്കും ഉമ തോമസ് നേർത്ത ശബ്ദത്തിൽ ഹാപ്പി ന്യൂ ഇയർ പറഞ്ഞുവെന്ന് ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലേത്തേതിനേക്കാൾ ആരോഗ്യനില മെച്ചപ്പെട്ടു. എന്നാൽ വെന്‍റിലേറ്റർ സൗകര്യം കുറച്ചു ദിവസങ്ങൾ കൂടി തുടരും. തലയിലെ മുറിവ് ഭേദപ്പെട്ട് വരുന്നു. ആളുകളെ എംഎൽഎ തിരിച്ചറിയുന്നുണ്ടെന്നും ഡോക്ടർമാർ. ശരീരത്തിന് വേദനയുണ്ട്, അത് സ്വാഭാവികമാണ്.

പുറത്തു വരുന്ന സൂചനകൾ എല്ലാം പോസിറ്റീവാണെന്നും അപകടമുണ്ടാക്കിയ വീഴ്ചയുടെ കാര്യം ഉമ തോമസിന് ഓർമ്മയില്ല എന്നും ഡോക്ടർമാർ പറഞ്ഞു.

[ad_2]