[ad_1]
വയനാട്ടിലെ നിയമനക്കോഴ വിവാദത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കൂടുതൽ പരാതികൾ. ബത്തേരി അർബൻ ബാങ്കിൽ ജോലി നൽകാം എന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കൾ 22 ലക്ഷം രൂപ വാങ്ങിയതായി വയനാട് എസ് പിക്ക് പരാതി. താളൂർ സ്വദേശി പത്രോസ് ആണ് പരാതി നൽകിയത്. 2014 മുതൽ 5 തവണകളായി പണം നൽകിയിട്ടും ജോലി നൽകിയില്ല.
മകൻ എൽദോസിന് വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾക്ക് പണം നൽകിയത്. ജോലി ലഭിക്കാത്തതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടു. മൂന്നുലക്ഷം രൂപ തിരികെ നൽകി എന്ന് പത്രോസും എൽദോസും ട്വന്റിഫോറിനോട് പറഞ്ഞു. കോൺഗ്രസ് പ്രാദേശിക നേതാക്കളും ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനും ചേർന്നാണ് പണം വാങ്ങിയത് എന്ന് പരാതി. വിജയൻ ഒപ്പുവച്ച രേഖ ഉൾപ്പെടെ ചേർത്താണ് എസ് പി ക്ക് പരാതി നൽകിയത്.
ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെ ആത്മഹത്യക്ക് പിന്നാലെയാണ് വയനാട്ടിലെ നിയമനക്കോഴ വിവാദം കൊഴുക്കുന്നത്. സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്ന് വിജയൻ ഇടനിലക്കാരനായി ലക്ഷങ്ങൾ കോഴ വാങ്ങിയെന്നാണ് ആരോപണം. കോൺഗ്രസിനെ വെട്ടിലാക്കി നിയമന കോഴ സംബന്ധിച്ച കരാർ രേക പുറത്തുവന്നിരുന്നു. വിജയൻ രണ്ടാംകക്ഷിയായ കരാർ ഒപ്പിട്ടിരിക്കുന്നത് അന്നത്തെ ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണനു വേണ്ടിയാണെന്നാണ് ആരോപണം. എന്നാൽ ഇത് ഐസി ബാലകൃഷ്ണൻ നിഷേധിച്ചിരുന്നു.
[ad_2]