അനീമിയ അല്ലെങ്കിൽ വിളര്‍ച്ചയ്ക്കുള്ള പരിഹാരങ്ങൾ അറിയാം

[ad_1]

ഹീമോഗ്ലോബിനില്‍ ചുവന്ന രക്താണുക്കള്‍ 10 gm/dil – ല്‍ താഴുന്ന അവസ്ഥയാണ് അനീമിയ. ഇത് ജീവന് വരെ അപകടകരമായേക്കാവുന്ന അവസ്ഥയാണ്. അനീമിയ ഉള്ളവർക്ക് ക്ഷീണം,നെഞ്ചു വേദന,ശ്വാസ തടസ്സം,ശരീരത്തിലെ നീര് വീക്കം തൊലിയിലെ വിളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഹൃദയാഘാതം സംഭവിക്കാനും അനീമിയ കാരണമാവുന്നു . അതുകൊണ്ടൊക്കെതന്നെ അനീമിയയെ കുറിച്ച് അറിഞ്ഞിരിക്കൽ ഏറ്റവും അനിവാര്യമാണ് .

ഇതിന്റെ കാരണങ്ങൾ വിറ്റാമിന്‍ ബി 12 -ന്‍റെ കുറവ്, ഇരുമ്പിന്‍റെ കുറവ്, ആഹാരമില്ലാതെ ഉള്ള പോഷകകുറവ്, ആവര്‍ത്തിക്കുന്ന പകര്‍ച്ച വ്യാധികള്‍ (മലേറിയ തുടങ്ങിയവ )ചില തരത്തിലുള്ള അസ്തിരോഗങ്ങള്‍,മുറിവുകളോ അസുഖങ്ങളോ കാരണം രക്തം നഷ്ടമാകുന്നത്, ചില രോഗങ്ങളുടെ ഫലമായി രക്തകോശങ്ങള്‍ നശിച്ച് ഹിമോലാറ്റിക്ക് വിളര്‍ച്ച, ഗര്‍ഭകാലത്തെ ആഹാര ദൗര്‍ലഭ്യം.കഠിനമായ ആര്‍ത്തവ സമയം,അങ്ങനെ പല കാരണങ്ങൾ കൊണ്ടും വിളർച്ച വരാം.

അനീമിയ സ്വയം ഒരു രോഗലക്ഷണമായാണ് പലപ്പോഴും വരുന്നത്. ഒരു പ്രത്യേക ഘട്ടമെത്തിക്കഴിഞ്ഞാല്‍ അനീമിയ ഒരു രോഗം തന്നെയായി മറ്റെല്ലാ അവയവങ്ങളെയും ബാധിച്ചുതുടങ്ങുന്നു. സ്ത്രീകളില്‍ അയണിന്റെയും ഫോളിക് ആസിഡിന്റെയും കുറവുമൂലമാണ് സാധാരണ അനീമിയ വരുന്നത്. അയണിന്റെ അപര്യാപ്തത മൂലമുണ്ടാവുന്ന അനീമിയആണ് സ്ത്രീകൾക്കു വരാറ്. ഇരുമ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍, ഐഎഫ്എ ടാബ് ലറ്റുകള്‍, ഇരുമ്പ് അടങ്ങിയ ഉപ്പ് എന്നിവ കഴിക്കുകയാണ് ഒരു പരിഹാരം.

ആട്ടിറച്ചി, മാട്ടിറച്ചി, കോഴിയിറച്ചി, പന്നിയിറച്ചി, കരള്‍, മുട്ട, കക്കയറിച്ചി, ചെമ്മീന്‍, കടല്‍ മത്സ്യങ്ങള്‍. സോയാബീന്‍, പരിപ്പ്, ഉഴുന്നുപരിപ്പ്, കടല, ഇലക്കറികള്‍, പച്ചക്കായ, തണ്ണിമത്തന്‍, ഗ്രീന്‍പീസ് ശര്‍ക്കര, അണ്ടിപ്പരിപ്പ്, ഡ്രൈ ഫ്രൂട്ട്‌സ് ധാന്യങ്ങള്‍, ചോളം, ബജ്‌റ, റാഗി, തവിട് നീക്കാത്ത അരി തുടങ്ങിയവയിൽ ധാരാളം ഇരുമ്പിന്റെ അംശം ഉള്ളതുകൊണ്ട് ഇത് ശീലമാക്കണം.വൈറ്റമിന്‍ സി അടങ്ങിയ നാരങ്ങ, പേരക്ക, ഓറഞ്ച് തുടങ്ങിയവ അയേണിന്റെ ആഗിരണം എളുപ്പത്തിലാക്കും. അതേസമയം, ചായ, കാപ്പി, പാല്‍ എന്നിവ അയേണ്‍ ആഗിരണം തടയും.

 

[ad_2]