പെരിയ ഇരട്ട കൊലപാതക കേസ് : 10 പ്രതികളെ വെറുതെ വിട്ട സിബിഐ കോടതി വിധിക്കെതിരെ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം
[ad_1]
കാസര്‍കോട്: പെരിയ ഇരട്ട കൊലപാതക കേസില്‍ ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കെടുത്ത 10 പ്രതികളെ വെറുതെ വിട്ട സിബിഐ കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് ഒരുങ്ങി കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം. ജനുവരി മൂന്നിന് ശിക്ഷാവിധി വന്നതിനു ശേഷം മേല്‍ക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
read also: കടക്കുള്ളിൽ വെച്ചു യുവതിക്കു നേരെ ലൈംഗികാതിക്രമം : കടയുടമ അറസ്റ്റിൽ
പെരിയ ഇരട്ട കൊലപാതക കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും മുന്‍ എംഎല്‍എയും ആയ കെ വി കുഞ്ഞിരാമന് ഉള്‍പ്പെടെ പാര്‍ട്ടി ചുമതലയുള്ള അഞ്ചു പേരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. വിധി പകര്‍പ്പ് ലഭിച്ചതിനുശേഷം പാര്‍ട്ടി നിയമ പോരാട്ടം തുടരുമെന്ന് സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും അറിയിച്ചു.
[ad_2]