ഇടുക്കിയിൽ അഞ്ചു വയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് : പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി
ഇടുക്കി : ഇടുക്കി കുമളിയില്‍ അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളും കുറ്റക്കാരനെന്ന് ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതി. സംഭവം നടന്ന് പതിനൊന്ന് വര്‍ഷത്തിനുശേഷമാണ് നിര്‍ണായകമായ കോടതി വിധി വരുന്നത്.
കേസിലെ പ്രതികളായ പിതാവ് ഷെരീഫും രണ്ടാനമ്മ അനീഷയുമാണ് കുറ്റക്കാരാണെന്ന് വിധിച്ചത്. അനീഷക്കെതിരെ 307, ജെജെ ആക്ട പ്രകാരമുള്ള വകുപ്പുളും ചേര്‍ത്തിട്ടുണ്ട്. ഒന്നാം പ്രതി ഷെരീഫിനെതിരെ 326 പ്രകാരം മാരകമായ മുറിവേൽപ്പിക്കൽ അടക്കം ചുമത്തിയിട്ടുണ്ട്. വൈകാതെ കേസിൽ ഇരു പ്രതികള്‍ക്കുള്ള ശിക്ഷ കോടതി വിധിക്കും.
അതേ സമയം തന്‍റെ ഷെഫീക്കിന് നീതി കിട്ടിയെന്ന് ഷെഫീക്കിനെ കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി പരിചരിക്കുന്ന നഴ്സ് രാഗിണി പറഞ്ഞു. കോടതി വിധിയോട് വൈകാരികമായിട്ടായിരുന്നു രാഗിണിയുടെ പ്രതികരണം.
പരമാവധി ശിക്ഷ നൽകണം എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കുട്ടികളുണ്ടെന്നും പരിഗണന വേണമെന്നും പ്രതികള്‍ കോടതിയിൽ വാദിച്ചു.