സുനിതാ വില്യംസിൻ്റെ തിരിച്ചുവരവ് ഇനിയും വൈകുമെന്ന് നാസ


വാഷിങ്ടൺ : സുനിതാ വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്തു നിന്നു മടങ്ങി വരാന്‍ ഇനിയും സമയം എടുക്കുമെന്ന് നാസ. ബോയിങ് സ്റ്റാര്‍ലൈനിന്റെ പരീക്ഷണ പറക്കലിന്റെ ഭാഗമായാണ് ഇരുവരും ബഹിരാകാശ നിലയത്തില്‍ എത്തിയത്.

എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം തിരിച്ചു വരവ് മുടങ്ങുകയായിരുന്നു. എട്ട് ദിവസത്തേക്ക് പോയ ഇരുവരും നിലവില്‍ ഒന്‍പത് മാസമായി ബഹിരാകാശ നിലയത്തില്‍ തുടരുകയാണ്.

2025 ഫെബ്രുവരിയില്‍ ബഹിരാകാശ നിലയത്തില്‍ നിന്നു തിരിക്കുന്ന സ്‌പേസ് എക്‌സ് ക്രൂ 9 പേടകത്തില്‍ ഇരുവരെയും തിരികെ എത്തിക്കാനാണ് നാസയുടെ പദ്ധതി.