ഉപ്പില്ലാത്ത ഒരു വീട് ഉണ്ടാകില്ല. കറികൾക്ക് രുചി കൂട്ടാൻ മാത്രമല്ല ഉപ്പ്. വീടുകളില്‍ എത്തുന്ന പാറ്റ, എലി, കൊതുക് പോലുള്ള ജീവികളെ തുരത്താനും ഉപ്പ് സഹായിക്കും. അതെക്കുറിച്ച് അറിയാം.
ഒരു ഗ്ലാസ് വെള്ളത്തില്‍ ഏഴല്ലി വെളുത്തുള്ളി ചതച്ചതും 2 ടേബിള്‍സ്‌പൂണ്‍ ഉപ്പും ഇട്ട് നന്നായി തിളപ്പിക്കുക. തണുത്ത ശേഷം ഒരു സ്‌പ്രേ ബോട്ടിലില്‍ ഏതെങ്കിലും ലോഷൻ കൂടെ ചേർത്തു സ്പ്രേ ചെയ്യണം. വീട്ടില്‍ എലി വരുന്ന ഭാഗങ്ങളില്‍, കൊതുകുകൾ ഉള്ള ഇടങ്ങളിൽ ഈ സ്‌പ്രേ തളിച്ചുകൊടുക്കാം.
read also: നടൻ ധനുഷിൻ്റെ ഹർജി : ജനുവരി എട്ടിനകം നയൻതാര മറുപടി നൽകണം
രാത്രി അടുക്കള വൃത്തിയാക്കിയ ശേഷം കുറച്ച് കല്ലുപ്പിട്ട് തിളപ്പിച്ച വെള്ളം സിങ്കിനുള്ളില്‍ ഒഴിച്ചാൽ പാറ്റ ശല്യം കുറയ്ക്കാം. പാത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന മുളകുപൊടി മല്ലിപ്പൊടി എന്നിവ കട്ടയാകുന്ന പ്രശ്‌നമുണ്ടെങ്കില്‍ ഈ പൊടികള്‍ക്കൊപ്പം അല്‍പ്പം ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ച് വച്ചാല്‍ മതി.
അതുപോലെ നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ക്കടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറകള്‍ മാറ്റാൻ കല്ലുപ്പും സോപ്പും യോജിപ്പിച്ച് പുരട്ടി കഴുകിയാല്‍ മതി.