4.1 C
New York

ചികിത്സക്കെത്തിയ യുവതിയെ മയക്കി കിടത്തി പീഡനം: ഡോക്ടര്‍ പിടിയില്‍

Published:

[ad_1]

കൊല്‍ക്കത്ത: ചികിത്സ തേടിയെത്തിയ 26 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലുള്ള ഹസ്‌നബാദ് എന്ന സ്ഥലത്താണ് സംഭവം. മയക്കുന്നതിനുള്ള മരുന്ന് യുവതിയുടെ ശരീരത്തില്‍ കുത്തിവെച്ചെന്നും ബോധരഹിതയായപ്പോള്‍ പീഡിപ്പിച്ചെന്നുമാണ് പരാതി. നൂര്‍ ആലം സര്‍ദാര്‍ എന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also: ആഭിചാര ക്രിയകള്‍ പിന്തുടര്‍ന്നിരുന്ന സഹദ് മയക്കുമരുന്നിന്റെ ലഹരിയില്‍ ഇര്‍ഷാദിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു

പീഡന ദൃശ്യങ്ങളെല്ലാം ഇയാള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ വാങ്ങിയെന്നും ബ്ലാക് മെയില്‍ ചെയ്ത് വീണ്ടും പലതവണ പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയും ഭര്‍ത്താവും കഴിഞ്ഞ ദിവസം ഹസ്‌നബാദ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബിഹാറില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് നാട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് യുവതി തനിച്ച് ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തിയത്.

പരാതി കിട്ടിയതിന് പിന്നാലെ പൊലീസ് സംഘം ഡോക്ടറുടെ ക്ലിനിക്കിലെത്തി. ഇയാളുടെ താമസ സ്ഥലത്തോട് ചേര്‍ന്ന് തന്നെയാണ് ക്ലിനിക്കും പ്രവര്‍ത്തിക്കുന്നത്. ക്ലിനിക്കില്‍ നിന്നു തന്നെ ഡോക്ടറെ അറസ്റ്റ് ചെയ്തു. ഇയാള്‍ രജിസ്‌ട്രേഡ് ഡോക്ടര്‍ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. സ്ത്രീയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയെന്നും പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തെന്നും ബഹിര്‍ഹത് എസ്.പി ഹൊസെയ്ന്‍ മെഹ്ദി റഹ്മാന്‍ പറഞ്ഞു.

 

 

 

[ad_2]

Related articles

spot_img

Recent articles

spot_img