ചെന്നൈ: തന്റെ പാര്‍ട്ടിയില്‍ എല്ലാവരും സമന്മാരാണെന്നു നടന്‍ വിജയ്. തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിജയ്. രാഷ്ടീയത്തില്‍ കുട്ടിയാണെങ്കിലും തനിക്ക് ഭയമില്ലെന്ന് വിജയ് പറഞ്ഞു.
മാതാപിതാക്കളുടേയും സുഹൃത്തുക്കളുടേയും അനുഗ്രഹം തേടിയ ശേഷമാണ് വിജയ് തന്റെ പ്രസംഗം ആരംഭിച്ചത്.
read also: യാത്രക്കാരുമായി ചെന്നൈയിലേക്ക് ഓട്ടം പോയ ടാക്സി ഡ്രൈവർ കാറിനുള്ളില്‍ മരിച്ചനിലയില്‍
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘എന്നെ വിശ്വസിക്കുന്നവര്‍ക്ക് നല്ലത് ചെയ്യണം എന്ന് വിചാരിച്ചാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. ഇറങ്ങിക്കഴിഞ്ഞു, ഇനി പിന്നോട്ടില്ല. ഡിഎംകെ ദ്രാവിഡ മോഡല്‍ പറഞ്ഞ് ജനത്തെ വഞ്ചിക്കുന്നു. തമിഴ്നാടിനെ കൊള്ളയടിക്കുന്ന കുടുംബമാണ്. അഴിമതിക്കാരും വിഭജന രാഷ്ട്രീയക്കാരുമാണ് എതിരാളി. എതിരാളികള്‍ ഇല്ലാതെ വിജയം ഇല്ല, എതിരാളികളാണ് നമ്മുടെ വിജയം നിശ്ചയിക്കുന്നത്. ഞങ്ങള്‍ ആരുടേയും ബി ടീമോ സി ടീമോ അല്ല. ഞങ്ങള്‍ നല്‍കിയിരിക്കുന്ന ഈ നിറം അല്ലാതെ മറ്റു നിറങ്ങളൊന്നും തങ്ങള്‍ക്ക് ചാര്‍ത്തി തരരുത്.’- വിജയ് പറഞ്ഞു.
വില്ലുപുരം വിക്രവണ്ടിയില്‍ വൈകീട്ട് നാല് മണിക്ക് ആരംഭിച്ച സമ്മേളനത്തില്‍ എത്തിയ വിജയിയെ കരഘോഷം മുഴക്കിയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. സമ്മേളന വേദിയില്‍ വിജയ് 19 പ്രമേയങ്ങള്‍ അവതരിപ്പിക്കും.
സമ്മേളനത്തിനായി വിക്രവണ്ടിയില്‍ 85 ഏക്കര്‍ മൈതാനത്ത് വിശാലമായ വേദിയും പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പെരിയാറിന്റെയും അംബേദ്കറിന്റെയും ഉള്‍പ്പടെയുള്ള കട്ടൗട്ടുകള്‍ കൊണ്ട് അലങ്കരിച്ച സമ്മേളന നഗരിയില്‍ സ്റ്റേജ് രൂപകല്‍പന ചെയ്തിരിക്കുന്നത് തമിഴ്നാട് സെക്രട്ടേറിയേറ്റിന്റെ മാതൃകയിലാണ്.