മുസാഫര്‍നഗര്‍: അമ്മയുടെ രോഗം ഭേദമാകുന്നതിനായി ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബലി നല്‍കിയ ദമ്പതികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് മുസഫര്‍നഗറിലെ ബെല്‍ദ ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ അമ്മ മമത, ഭര്‍ത്താവ് ഗോപാല്‍ കശ്യപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
read also: ന്യൂനമര്‍ദ്ദം രണ്ടു ദിവത്തിനുള്ളിൽ തീവ്രമാകും: ഞായറാഴ്ച മുതല്‍ അതിശക്ത മഴ, ഓറഞ്ച് അലര്‍ട്ട്
കുട്ടിയുടെ അമ്മ ദീര്‍ഘകാലമായി അസുഖബാധിതയാണ്. രോഗം ഭേദമാകുന്നതിനായി കുട്ടിയെ ബലി നല്‍കാന്‍ മന്ത്രവാദി ഇവരോട് നിര്‍ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും കുഞ്ഞിന്റെ മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചതായി പ്രതികള്‍ വെളിപ്പെടുത്തിയെന്നും അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ആദിത്യ ബന്‍സാല്‍ പറഞ്ഞു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.