‘ഓം പ്രകാശിനെ കണ്ടതായി ഓര്‍മയില്ല, ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍’: പ്രയാഗ മാര്‍ട്ടിന്‍


കൊച്ചി: ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍ ആണെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസില്‍ ചോദ്യം ചെയ്യലിന് പൊലീസിന് മുന്നില്‍ ഹാജരായതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. ഓം പ്രകാശിനെ അറിയില്ലെന്നും വാര്‍ത്ത വന്നതിനു ശേഷം ഗൂഗിള്‍ ചെയ്താണ് അയാളെക്കുറിച്ച്‌ അറിഞ്ഞതെന്നും താരം പറഞ്ഞു.

read also:ലഹരിക്കേസ് : പ്രയാഗ മാര്‍ട്ടിൻ ചോദ്യം ചെയ്യലിന് ഹാജരായി

പ്രയാഗയുടെ വാക്കുകൾ ഇങ്ങനെ

‘വാര്‍ത്ത വന്നതിനു ശേഷം ഗൂഗിള്‍ ചെയ്താണ് ഞാന്‍ ഓം പ്രകാശ് ആരാണ് എന്ന് അറിയുന്നത്. നമ്മള്‍ പല സ്ഥലത്ത് പോകുന്ന ആളുകളാണ്. പലരേയും കാണുകയും സോഷ്യലൈസ് ചെയ്യുകയും ചെയ്യും. ജീവിതത്തിന്റെ ഭാഗമാണ് ഇത്. ഇവിടെ ക്രിമിനല്‍സ് ഉണ്ടോ എന്ന് ചോദിച്ചിട്ട് ഒരു സ്ഥലത്ത് കയറാനാവില്ല. പ്രത്യേകിച്ച്‌ 20 പേരോളം അവിടെയുള്ളപ്പോള്‍. അവിടെ പാര്‍ട്ടി ഒന്നും ഉണ്ടായിരുന്നില്ലെന്നും. ഒരു ഒത്തുകൂടല്‍ മാത്രമായിരുന്നു. ഞാന്‍ എന്റെ സുഹൃത്തുക്കളുടെ സുഹൃത്തുക്കളെ കാണുന്നതിനാണ് പോയത്. നിര്‍ഭാഗ്യവശാല്‍ ആ സമയത്ത് ഈ പറയുന്ന ആള്‍ അവിടെ ഉണ്ടായെന്നാണ് പറയപ്പെടുന്നത്. ഞാന്‍ അദ്ദേഹത്തെ കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ല. കണ്ടതായി ഓര്‍മയില്ല – പ്രയാഗ പറഞ്ഞു.