ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ പതിമൂന്നിന് പ്രകാശനം ചെയ്യും.
വൻ മുതൽ മുടക്കിൽ ആറു ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രം ക്യൂബ്സ് എൻ്റെർടൈൻമെൻ്റെസ് , ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നി ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
read also: ഓടുന്ന ബസിൽ നിന്നും പിടിവിട്ട് യാത്രക്കാരി വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ചിത്രത്തിൻ്റെ അവസാന രംഗം യു.എ.ഇയിലെ ഫ്യുജറയിൽ ചിത്രീകരിക്കുകയുണ്ടായി. മികച്ച എട്ട് ആക്ഷനുകളാണ് ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പൂർണ്ണമായുംആക്ഷൻ ത്രില്ലർ വയലൻസ് ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് രവി,ദിനേശ് പ്രഭാകർ, മാത്യുവർഗീസ്, അജിത് കോശി, ഇഷാൻ ഷൗക്കത്ത്, ഷാജി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
കെ.ജി.എഫ്., സലാർ തുടങ്ങിയവൻ ചിത്രങ്ങൾക്ക് സംഗീതം പകർന്ന രവി ബ്രസൂറാണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധായകൻ
ഛായാഗ്രഹണം – ചന്ദ്രുനെൽവരാജ്.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്
കലാസംവിധാനം – സുനിൽ ദാസ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്.
കോ – പ്രൊഡ്യൂസർ – അബ്ദുൾ ഗദ്ദാഫ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ബിനു മണമ്പൂർ
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ
വാഴൂർ ജോസ്