തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരം പ്രഭാസ് വിവാഹിതനാകുന്നുവെന്നു സൂചന. പ്രഭാസിന്റെ അമ്മായിയാണ് താരത്തിന്റെ വിവാഹത്തെ കുറിച്ച് സൂചനകള്‍ നല്‍കിയത്. കനക ദുര്‍ഗ അമ്പലത്തില്‍ വെച്ചാണ് താരത്തിന്റെ അമ്മായി ശ്യാമളാ ദേവി വിവാഹത്തെ കുറിച്ച് സൂചിപ്പിച്ചത്. വൈകാതെ പ്രഭാസിന്റെ വിവാഹത്തിന്റെ പ്രഖ്യാപനമുണ്ടാകും. എന്നാല്‍ വധു ആരായിരിക്കും എന്ന് പറയാൻ അവര്‍ തയ്യാറായില്ല. ശരിയായ സമയത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ശ്യാമള ദേവി മാധ്യമങ്ങളോട് പറഞ്ഞു.
read also: ആലപ്പുഴ ബീച്ചിൽ ലോഹത്തകിടുകളുളള പൈപ്പ് : മന്ത്രവാദത്തിനുപയോഗിച്ചതെന്ന് പോലീസ്
സീതാരാമത്തിന്റെ അതിശയിപ്പിക്കുന്ന വമ്പൻ വിജയത്തിന് ശേഷം ഹനു രാഘവപുടി ചിത്രത്തിൽ നായകനാകുകയാണ് പ്രഭാസ്. നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിര്‍മിക്കുന്ന ചിത്രത്തിൽ ഇമാൻവി നായികയായി എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി മിഥുൻ ചക്രവർത്തിയും ജയപ്രദയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആർ സി കമല കണ്ണനാണ് ചിത്രത്തിനറെ വിഎഫ്എക്സ്. സംഗീതം വിശാൽ ചന്ദ്രശേഖർ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം ശീതൾ ഇഖ്ബാൽ ശർമ, പ്രൊഡക്ഷൻ ഡിസൈൻ രാമകൃഷ്‍ണ-മോണിക്ക, പബ്ലിസിറ്റി ഡിസൈനർമാർ അനിൽ-ഭാനു, മാർക്കറ്റിംഗ് ഫസ്റ്റ് ഷോ, പിആർഒ ശബരി എന്നിവരാണ്.