പാരീസ്: ഇംഗ്ലീഷ് ചാനല്‍ മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ നാല് അനധികൃത അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. രണ്ട് വയസ് പ്രായമുള്ള ആണ്‍കുഞ്ഞ് അടക്കം നാല് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് ഫ്രെഞ്ച് അധികൃതര്‍ വിശദമാക്കുന്നത്. എന്‍ജിന്‍ തകരാറിലായ രണ്ട് ബോട്ടുകളില്‍ തിക്കിലും തിരക്കിലും പെട്ട് ഒപ്പമുണ്ടായിരുന്നവരില്‍ നിന്ന് ചവിട്ടേറ്റ് അബോധാവസ്ഥയിലാണ് ഇവരെ കണ്ടെത്തിയതെന്നാണ് ഫ്രെഞ്ച് അധികൃതര്‍ വിശദമാക്കുന്നത്.
Read Also: ‘എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !’ പി വി അൻവറിന് പരോക്ഷ മറുപടിയുമായി പി എം മനോജ്
അതീവ ദാരുണമായ സംഭവമെന്നും ഒപ്പമുണ്ടായിരുന്നവരുടെ കാലുകളില്‍ ഇവരുടെ രക്തം പറ്റിയ നിലയിലുമാണ് ഉണ്ടായിരുന്നതെന്നാണ് ഫ്രാന്‍സ് മന്ത്രി ബ്രൂണോ റിറ്റാലിയോ പ്രതികരിച്ചത്. പരിക്കേറ്റ രണ്ട് വയസുകാന്‍ ഉള്‍പ്പെടെ 15 പേരെ ഫ്രെഞ്ച് രക്ഷാ സേനയാണ് സമുദ്രത്തില്‍ നിന്ന് പുറത്ത് എത്തിച്ചത്. ബോട്ടില്‍ കാലില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ആളെ രക്ഷാ സേന എയര്‍ ലിഫ്റ്റ് ചെയ്തു.