വിവാഹത്തിനായി വധുവിനെ മതം മാറ്റി: ബിഗ് ബോസ് താരത്തിനെതിരെ സഹോദരി



ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിലൂടെ ശ്രദ്ധേയനായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് അദ്‌നാന്‍ ഷെയ്ഖ്. കഴിഞ്ഞയാഴ്ചയായിരുന്നു താരത്തിന്റെ വിവാഹം. വധു മുഖം മറച്ച്‌ മാസ്‌ക് ധരിച്ചായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ഇപ്പോഴിതാ അദ്‌നാന്റെ വിവാഹത്തെ സംബന്ധിച്ച്‌ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് സഹോദരി.

ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന ആയിഷയാണ് അദ്‌നാന്റെ വധു. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചപ്പോഴും വധുവിന്റെ മുഖം ഇമോജി ഉപയോഗിച്ച്‌ മറച്ചിരുന്നു. അദ്‌നാനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സഹോദരി ഇഫത്ത് ഉന്നയിക്കുന്നത്. വധുവിന്റെ മതം മാറ്റിയെന്നും മതം മാറുന്നതിന് മുമ്പുള്ള ചിത്രങ്ങള്‍ സഹിതം അദ്‌നാന്റെ സഹോദരി പങ്കുവച്ചു.

read also: ‘ജയിലില്‍ രേണുകാസ്വാമിയുടെ പ്രേതം വേട്ടയാടുന്നു, ഭയം മൂലം ഉറങ്ങാൻ കഴിയുന്നില്ല’: പരാതിയുമായി നടന്‍ ദര്‍ശന്‍

റിദ്ധി ജാദവ് എന്നാണ് അദ്നാന്റെ ഭാര്യയുടെ യഥാര്‍ഥ പേരെന്നും എയര്‍ഹോസ്റ്റസ് ആയ യുവതി അദ്നാനെ വിവാഹം ചെയ്യാനായി മതം മാറുകയായിരുന്നുവെന്നും ഇഫത്ത് അഭിമുഖത്തില്‍ പറയുന്നു. ‘കഴിഞ്ഞ നവംബറില്‍തന്നെ അദ്നാന്റെ വിവാഹം കഴിഞ്ഞതാണ്. ഹിജാബ് ധരിക്കുന്നത് എങ്ങനെയാണെന്നെല്ലാം താനാണ് റിദ്ധിയെ പഠിപ്പിച്ചതെന്ന് ഇഫത്ത് പറയുന്നു.

ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാകുകയും പല രഹസ്യങ്ങളും ഞങ്ങള്‍ക്കിടയില്‍ കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ ചിലത് റിദ്ധി അദ്നാനുമായി പങ്കുവെച്ചു. ഇതോടെ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങള്‍ തുടങ്ങി. ഞങ്ങള്‍ തമ്മില്‍ വഴക്കാകുകയും അദ്നാന്‍ എന്നേയും ഭര്‍തൃപിതാവിനേയും മര്‍ദിക്കുകയും ചെയ്തു.’ ഇഫത് വെളിപ്പെടുത്തി.