എറണാകുളം: ഗായിക അമൃത സുരേഷ് ആശുപത്രിയിൽ. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് അമൃതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് സൂചന. സഹോദരി അഭിരാമി സുരേഷ് ആണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
ആശുപത്രിയില്‍ നിന്നുള്ള അമൃതയുടെ ചിത്രവും അഭിരാമി പങ്കുവച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെ അഭിരാമി ഈ പോസ്റ്റ് പിൻവലിച്ചു. അതുകൊണ്ടു തന്നെ താരത്തിന് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ല. അധികം വൈകാതെ തന്നെ താരവും കുടുംബവും വ്യക്ത വരുത്തുമെന്നാണ് സോഷ്യല്‍ മീഡിയ കരുതുന്നത്.
‘മതിയായി, എന്റെ ചേച്ചിയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ. ഞാന്‍ നിങ്ങളെ വെറുക്കുന്നു, ഞാന്‍ നിങ്ങളെ വെറുക്കുന്നു. അവരെ ജീവിക്കാന്‍ അനുവദിക്കൂ. നിങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷമായില്ലേ”എന്നായിരുന്നു കുറിപ്പ്. ഇതോടെപ്പം കാര്‍ഡിയാക് ഐസിയുവിന് മുന്നില്‍ നിന്നുള്ള ചിത്രവും അഭിരാമി പങ്കുവച്ചിട്ടുണ്ട്.