യാഥാര്‍ത്ഥ്യം മറച്ചുപിടിച്ചുകൊണ്ട് തന്നെ മോശമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: ജയം രവിയുടെ ഭാര്യ ആര്‍തി
ചെന്നൈ: നടന്‍ ജയം രവിയുമായുള്ള വിവാഹ മോചന വാര്‍ത്തകളില്‍ പ്രതികരിച്ച് മുന്‍ ഭാര്യ ആര്‍തി. സമൂഹമാദ്ധ്യമത്തിലൂടെയാണ് ആര്‍തി പ്രതികരണവുമായി രംഗത്തെത്തിയത്. തന്റെ മൗനം ബലഹീനതയോ കുറ്റബോധമോ ആയി ആരും തെറ്റിദ്ധരിക്കരുതെന്ന് ആര്‍തി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
എന്റെ വ്യക്തിപരമായ ജീവിതത്തെ കുറിച്ചുള്ള ചില കാര്യങ്ങളില്‍ ഞാന്‍ പ്രതികരിക്കാതിരിക്കുന്നത് എന്റെ ദൗര്‍ബല്യമാണെന്ന് ആരും വിചാരിക്കരുത്. യാഥാര്‍ത്ഥ്യം മറച്ചുപിടിച്ചുകൊണ്ട് തന്നെ മോശമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. എന്നാല്‍ എനിക്ക് നീതി ലഭിക്കുക തന്നെ ചെയ്യും. ഞാനും ജയം രവിയുമായുള്ള വിവാഹമോചനത്തില്‍ എന്റെ ആദ്യ പ്രതികരണം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.