കൊച്ചി: നടി ശ്വേതാ മേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ക്രൈം നന്ദകുമാറിനെ എറണാകുളം നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വന്തം യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിക്കുകയും ചെയ്തു എന്ന ശ്വേത മേനോന്റെ പരാതയില്‍ ഐടി നിയമം പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
read also: അടുക്കള വാതിലിലൂടെ കയറി തൊണ്ടയില്‍ കുത്തിപ്പിടിച്ചു: ആലപ്പുഴയില്‍ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം, യുവാവ് അറസ്റ്റില്‍
പരാതിക്കു ലഭിച്ചതിനു പിന്നാലെ യൂട്യൂബ് ചാനലിലെ വിഡിയോ ഡിലീറ്റ് ചെയ്യാന്‍ നന്ദകുമാറിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് തയാറാകാതിരുന്നതോടെയാണ് കസ്റ്റഡിയിലെടുത്തത്. ശ്വേത മേനോന്‍ നേരത്തെ അഭിനയിച്ച പരസ്യചിത്രത്തിലെ രംഗങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചുള്ള വീഡിയോ നിറയെ സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് ഉള്ളത്.