തിരുവനന്തപുരം: ലൈംഗിക പീഡനാരോപണ കേസിലെ പ്രതിയായ ഇടത് എം.എല്‍.എയും നടനുമായ മുകേഷിനെ സിനിമാനയ രൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കി.
ലൈംഗിക പീഡനപരാതി പുറത്തുവന്നതിന് പിന്നാലെ മുകേഷിനെ സമിതിയില്‍ നിന്ന് പുറത്താക്കണമന്ന ആവശ്യം ശക്തമായിരുന്നു. കേസില്‍ അറസ്റ്റിലായ മുകേഷ് ഇപ്പോൾ ജാമ്യത്തിലാണ്.
read also: പിവിആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിച്ചു നീക്കാൻ പഞ്ചായത്ത്
ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുണാണ് സമിതിയുടെ അദ്ധ്യക്ഷൻ. ഫെഫ്കയുടെ പ്രതിനിധിയായിരുന്ന ബി ഉണ്ണികൃഷ്ണൻ സമിതിയില്‍ നിന്ന് പിന്മാറിയിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാല്‍ എന്നിവരെ അംഗങ്ങളാക്കി സമിതി രൂപീകരിച്ചു.
സമിതിയുടെ കണ്‍വീനർ സാംസ്കാരിക വകുപ്പിന്റെ മുൻ സെക്രട്ടറി മിനി ആന്റണിയായിരുന്നു. എന്നാൽ, മിനി വിരമിച്ചതിനാല്‍ സമിതിയില്‍ അംഗമായിരുന്ന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് കണ്‍വീനറാകും. നടിമാരായ നിഖില വിമല്‍, പത്മപ്രിയ, നിർമാതാവ് സന്തോഷ് കുരുവിള എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.