പിതാവും നാല് പെണ്‍മക്കളും വീടിനുളളില്‍ മരിച്ചനിലയിൽ



ന്യൂഡല്‍ഹി: പിതാവും നാല് പെണ്‍മക്കളും വാടകവീട്ടില്‍ മരിച്ചനിലയില്‍ . ഡല്‍ഹിയിലെ റംഗ്പുരിയില്‍ കഴിഞ്ഞ ദിവസം പുലർച്ചെയാണ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടത്. 50കാരനായ ഹിരലാലും ജന്മനാ അംഗവൈകല്യമുണ്ടായിരുന്ന നാല് മക്കള്‍- നീതു (18),നിഷി (15),നീരു (പത്ത്),നിധി (എട്ട്)- എന്നിവരുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

read also: ആറര മണിക്കൂര്‍ നീണ്ട മൊഴിയെടുക്കൽ : ആര്‍എസ്‌എസ് കൂടിക്കാഴ്ച വ്യക്തിപരമെന്ന് അജിത് കുമാര്‍

പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ നിന്നും ഹിരലാലിന്റെ മൃതദേഹം മറ്റൊരു മുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്. വായില്‍ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു അഞ്ച് മൃതദേഹങ്ങളും. കൂടാതെ മൃതദേഹങ്ങള്‍ക്ക് അരികില്‍ നിന്നും വിഷപദാർത്ഥങ്ങളും ജ്യൂസുകളും വെളളവും കണ്ടെത്തിയിട്ടുണ്ട്.

മരപ്പണിക്കാരനായ ഹിര ലാലിന്റെ ഭാര്യ ഒരു വർഷം മുൻപ് മരണപ്പെട്ടിരുന്നു. അതിനുശേഷം ഹിരലാലും മക്കളുമായിരുന്നു വീട്ടില്‍ താമസം. ഈ മാസം 24ന് ഹിര ലാല്‍ വീട്ടിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതിനുശേഷം ഇയാളുടെ വീട്ടില്‍ നിന്നും ആരും പുറത്തേക്ക് പോകുന്നതോ വരുന്നതോ ആയ തെളിവുകള്‍ ലഭിച്ചിട്ടില്ല.