ബംഗളൂരു: നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിച്ച് മൂന്നു മലയാളികൾ മരിച്ചു. കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ ഉണ്ടായ അപകടത്തിൽ വയനാട് പൂതാടി സ്വദേശി അഞ്ചു, ഭര്‍ത്താവ് ധനേഷ്, ഇവരുടെ മകന് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.
read also: ജലോത്സവത്തിനിടെ പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു: ഒരാൾ മരിച്ചു
ബൈക്കിന് പുറകില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ടിപ്പര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായും അമിത വേഗത്തയിലെത്തി ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ നല്കുന്ന വിവരം. മൂവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഇടിയുടെ ആഘാതത്തില്‍ ധനേഷ് വാഹനത്തില്‍ നിന്ന് തെറിച്ച് പോയിരുന്നു. അഞ്ചുവും മകനും ലോറിക്കടിയിൽപ്പെട്ടു.