കക്കൂസ് മാലിന്യം തലയിലൊഴിക്കും, ഉടുമുണ്ട് ഉരിഞ്ഞ് നടത്തും: അഡ്വ. ജയശങ്കറിനെതിരെ അസഭ്യവര്‍ഷവുമായി പി വി അന്‍വര്‍ എംഎല്‍എ
മലപ്പുറം: രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കറിനെതിരെ അസഭ്യവര്‍ഷവും ഭീഷണിയുമായി പി വി അന്‍വര്‍ എംഎല്‍എ രംഗത്ത്. കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കുമെന്നാണ് ഭീഷണി. ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അസഭ്യവര്‍ഷവും ഭീഷണിയും. വര്‍ഗീയ വാദിയെന്ന് സമൂഹ മാധ്യമത്തിലൂടെ പരാമര്‍ശിച്ചു എന്നു പറഞ്ഞാണ് ജയശങ്കറിനെതിരെ പി. വി അന്‍വര്‍ എം എല്‍ എ ഭീഷണി മുഴക്കിയത്