ഗണേശ ചതുര്‍ത്ഥി ആഘോഷിച്ച് ബോളിവുഡ് താരം അമീര്‍ ഖാന്‍, മകന്‍ ആസാദിനൊപ്പം പൂജ


മുംബൈ: ബോളിവുഡ് താരം അമീര്‍ ഖാന്‍ തന്റെ സഹോദരി നിഖത്തിന്റെ വീട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷത്തില്‍ പങ്കെടുക്കുന്ന ഫോട്ടോകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറല്‍ ആകുന്നു. ടൈം ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

അമീര്‍ തന്റെ സഹോദരിക്കും ഭര്‍ത്താവ് സന്തോഷ് ഹെഗ്ഡെക്കുമൊപ്പം മുംബൈയിലെ വസതിയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നതിന്റെ നിരവധി ചിത്രങ്ങളാണ് ഇതിനോടകം പുറത്തു വന്നിരിക്കുന്നത്. ഒരു ചിത്രത്തില്‍, അമിറിനൊപ്പം അദ്ദേഹത്തിന്റെ ഇളയ മകന്‍ ആസാദ് റാവു ഖാനും പൂജയില്‍ പങ്കെടുക്കുന്നത് കാണാം.

ചിത്രങ്ങളില്‍, അമിര്‍ ഖാന്‍ തന്റെ സഹോദരി നിഖത് ഖാന്റെ മുംബൈയിലെ വസതിയില്‍ മകന്‍ ആസാദിനൊപ്പം ആരതി ഉഴിയുന്നത് കാണാം. നീല കുര്‍ത്തയും കറുത്ത പാന്റും ധരിച്ചാണ് ആമിര്‍ ചടങ്ങിനായി എത്തിയത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അമിര്‍ ഖാനും മുകേഷിന്റെയും നിത അംബാനിയുടെയും ആന്റിലിയയില്‍ നടന്ന വിനായക ചതുര്‍ത്ഥി ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. തന്റെ മക്കളായ ജുനൈദ്, ആസാദ് ഖാന്‍ എന്നിവര്‍ക്കൊപ്പം അംബാനി വസതിയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തുകൊണ്ട് അമിര്‍ ഖാന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.