ന്യൂഡല്‍ഹി: വിവാദ ഐഎഎസ് പ്രൊബേഷണറി ഓഫീസര്‍ പൂജ ഖേഡ്കറെ ഇന്ത്യന്‍ അഡ്മിസ്‌ട്രേറ്റീവ് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. പൂജയുടെ സെലക്ഷന്‍ യുപിഎസ്‌സി റദ്ദാക്കി ഒരുമാസത്തിനു ശേഷമാണ് നടപടി.
read also: നടൻ വിനായകനെ കസ്റ്റഡിയിലെടുത്ത് CISF ഉദ്യോഗസ്ഥർ
വ്യാജ ഒബിസി സര്‍ട്ടിഫിക്കറ്റ്, വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പൂജ ഖേദ്കര്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൂജയുടെ ഐഎഎസ് റദ്ദാക്കുകയും യുപിഎസ്‌സി പരീക്ഷ എഴുതുന്നതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. വ്യക്തിഗത വിവരങ്ങള്‍ വ്യാജമായി നല്‍കിയാണ് ഇവര്‍ പലതവണ പരീക്ഷ എഴുതിയതെന്നും യു.പി.എസ്.സി. കണ്ടെത്തിയിരുന്നു.