ഭാര്യയെ ബോധം കെടുത്തി മറ്റുള്ളവര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ അവസരമൊരുക്കി ഭര്‍ത്താവ്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
പാരീസ്: ഭാര്യയെ മയക്കുമരുന്ന് കുത്തിവെച്ച് ബോധരഹിതയാക്കിയ ശേഷം മറ്റുള്ളവര്‍ക്ക് ബലാത്സംഗം ചെയ്യാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുന്ന 71 കാരനായ ഭര്‍ത്താവിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് .
ഫ്രാന്‍സില്‍ സ്ത്രീകളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചതിനു പിടിയിലായ 71-കാരന്റെ ഫോണ്‍ പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത് .കേസില്‍ പ്രതിയായ ഡൊമിനിക് എന്നയാള്‍ ഭാര്യയെ മറ്റുള്ളവര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ ഒത്താശചെയ്തുവെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതിനായി ആളുകളെ കണ്ടെത്തുന്നതും പ്രതി തന്നെയാണ്. ഇത്തരത്തില്‍ നിരവധിപേര്‍ ഇയാളുടെ ഭാര്യയെ ബാലാത്സംഗത്തിന് ഇരയാക്കിയതായാണ് പോലീസ് കണ്ടെത്തല്‍ . പ്രതിയുടെ പക്കലില്‍ നിന്ന് ഭാര്യയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം , സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയതായും , 72-ഓളം പേര്‍ ഇത്തരത്തില്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും അതില്‍ 51-പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഓണ്‍ലൈന്‍ വഴിയാണ് 71 കാരന്‍ ആളുകളെ കണ്ടെത്തുന്നത്. അവരോടൊപ്പം ബലാത്സംഗം ചെയ്യാനായി ഇയാളും ഒപ്പം ചേരുമെന്ന ഞെട്ടിക്കുന്ന വിവരവും പോലീസ് പങ്കുവയ്ക്കുന്നുണ്ട്. ഇത് വീഡിയോയെടുക്കുകയും മറ്റുള്ളവരെ കൃത്യത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞ പത്ത് വര്‍ഷമായി പ്രതി ഇത് തുടരുകയാണ്.