ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം: ഭർത്താവും ബന്ധുക്കളും കസ്റ്റഡിയിൽ


മുംബൈ: സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ട്രോംബെ പോലീസ് സ്റ്റേഷന് കീഴിലുള്ള മഹാരാജ്‌നഗർ പ്രദേശത്ത് നിന്നുമാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മരിച്ചയാളെ തിരിച്ചറിഞ്ഞതായും ഭർത്താവിനെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതായും പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കൊലപാതക കുറ്റം ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിലേക്കു നയിച്ച കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.