പത്തനംതിട്ട: ഗർഭിണിയായ യുവതിയുടെ വയറ്റിൽ യുവാവ് ചവിട്ടിയതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചു. തിരുവല്ല കാരാത്രയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രതി വിഷ്ണു ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
read also: മെഡിക്കല്‍ കോളജില്‍ രോഗി കട്ടിലില്‍നിന്ന് വീണ് മരിച്ചു
കഴിഞ്ഞ എട്ട് മാസമായി കല്ലിശ്ശേരി യുവതിയും വിഷ്ണുവും ഒന്നിച്ചാണ് താമസം. യുവതി അഞ്ചുമാസം ഗർഭിണിയായിരുന്നു. വീട്ടിൽ വെച്ച് ഇവർ തമ്മിൽ വഴക്കുണ്ടായപ്പോൾ വിഷ്ണു യുവതിയുടെ വയറിൽ തൊഴിച്ചു. ശക്തമായ വയറുവേദനയുണ്ടായതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് നടത്തിയ സ്കാനിംഗിലാണ് അഞ്ച് മാസം പ്രായമായ ഗർഭസ്ഥ ശിശു മരിച്ചതായി അറിയുന്നത്.
പൊലീസെത്തിയപ്പോഴേയ്ക്കും വിഷ്ണു ഒളിവിൽ പോയിരുന്നു. ഇന്ന് ഉച്ചയോടെ യുവാവിനെ കസ്റ്റഡിയിലെടുത്തു.