ചെ ഗുവേരയുടെ ചിത്രവും വാക്കുകളുമായി നടി ഭാവന


ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവരുകയും ലൈംഗികാതിക്രമ പരാതികളില്‍ നടൻ സിദ്ദിഖ് താര സംഘടനയായ അമ്മയുടെ തലപ്പത്തു നിന്നും സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടി ഭാവന.

കമ്യൂണിസ്റ്റ് വിപ്ലവകാരി ഏണസ്റ്റോ ചെ ഗുവേരയുടെ ചിത്രവും വാക്കുകളും അടങ്ങിയ പോസ്റ്റ് ഇൻസ്റ്റഗ്രാമില്‍ നടി ഷെയർ ചെയ്തു.

read also: ‘മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാൻ’: നടി രചനയുടെ വാക്കുകൾ വൈറൽ

‘എല്ലാറ്റിനുമുപരിയായി, ലോകത്ത് എവിടെയും ആർക്കെതിരെയും നടക്കുന്ന ഏത് അനീതിയും തിരിച്ചറിയാൻ കഴിവുള്ളവരായിരിക്കുക’ എന്ന വാക്കുകളടങ്ങിയ ചെയുടെ ചിത്രമാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ, ‘തിരിഞ്ഞുനോട്ടം’ എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രം പങ്കുവെച്ചതും ഇൻസ്റ്റഗ്രാമില്‍ വൈറലായിരുന്നു. പല മുഖമൂടികളും അഴിയാൻ കാരണം നിങ്ങളാണ് തുടങ്ങിയ നിരവധി കമന്‍റുകളും ചിത്രത്തിന് താഴെ നിറഞ്ഞിട്ടുണ്ട്.