ബെംഗളൂരു: ലിഫ്റ്റ് ചോദിച്ചു കയറിയ യുവതിക്കുനേരെ ബൈക്ക് യാത്രികൻ ലൈംഗിക അതിക്രമം നടത്തിയതായി പരാതി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയ യുവതിയ്ക്ക് നേരെയാണ് അതിക്രമം.
read also: വനിതാ നഴ്‌സിനോട് രോഗിയുടെ ക്രൂര മര്‍ദ്ദനം, കൈക്ക് പൊട്ടൽ
ബെംഗളൂരുവിലെ കോളേജില്‍ അവസാനവർഷ ബിരുദ വിദ്യാർഥിയാണ് ആക്രമണത്തിന് ഇരയായത്. യുവതി കൈകാണിച്ച നിർത്തിയതിനെത്തുടർന്ന് ലിഫ്റ്റ് നല്‍കിയ ബൈക്ക് യാത്രികനാണ് പീഡിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഒരുപ്രതിയേ ഉള്ളൂവെന്നും യുവതിയില്‍നിന്നും കുടുംബത്തില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.