ഇടുക്കി: അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെ മർദ്ദിച്ച് കൊന്ന യുവാവ് അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശിനിയായ വസന്തിയാണ് (41) കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പം താമസിച്ചിരുന്ന ലമൂർ സിംഗ് ദുർവ്വയാണ് ഉടുമ്പുഞ്ചോല പോലീസ് അറസ്റ്റ് ചെയ്തത്.
സേനാപതി വെങ്കലപാറയില്‍ തോട്ടം തൊഴിലാളിയായി ജോലി ചെയ്തിരുന്ന വസന്തി 27 കാരനായ ലമൂർ സിംഗിനൊപ്പമാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസമാണ് വസന്തിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അസുഖ ബാധിതയായിരുന്ന വസന്തി രോഗം മൂർഛിച്ച് മരണപെട്ടെന്നായിരുന്നു പ്രഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ വാരിയെല്ലില്‍ ഒടിവുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ലമൂർ സിംഗിനെ കസ്റ്റഡിയില്‍ എടുത്തത്.
read also: കുടുംബവഴക്ക് : യുവതിയെയും ഭാര്യമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്
കഴിഞ്ഞ ദിവസം രാത്രിയില്‍ താമസ സ്ഥലത്തിരുന്ന് ഇരുവരും മദ്യപിയ്ക്കുകയും തുടർന്ന് വാക്ക് തർക്കത്തില്‍ ഏർപ്പെടുകയുമായിരുന്നു. ഇതിനിടെ ലമൂർ വസന്തിയെ മർദ്ദിക്കുകയും നിലത്തു വീണ ഇവരെ ചവിട്ടുകയും ചെയ്തു. മർദ്ദനത്തില്‍ വാരിയെല്ലിന് ഒടിവുണ്ടാകുകയും ആന്തരിക രക്ത ശ്രാവമുണ്ടായി മരണം സംഭവിക്കുകയുമായിരുന്നു.