യുവാക്കള്‍ വിദേശ വനിതയെ പീഡിപ്പിച്ചത് 5 ദിവസത്തോളം; ഒടുവില്‍ അവശയായ യുവതിയെ വഴിയില്‍ തള്ളി


ലാഹോര്‍: പാകിസ്ഥാനില്‍ വിദേശ വനിത കൂട്ട ബലാത്സംഗത്തിനിരയായി. ബെല്‍ജിയം സ്വദേശിനി ആണ് അഞ്ച് ദിവസത്തോളം ക്രൂര പീഡനത്തിന് ഇരയായത്. ഇവരുടെ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ റോഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളഞ്ഞു. യുവതിയുടെ പരാതിയില്‍ പോലീസ് ഒരു യുവാവിനെ അറസ്റ്റ് ചെയ്തു.

28 വയസ് പ്രായമുള്ള വനിതയെ ഓഗസ്റ്റ് 14ന് കൈകളും കാലുകളും കെട്ടിയിട്ട നിലയില്‍ ഇസ്ലാമബാദില്‍ നിന്ന് കണ്ടെത്തിയതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ച് ദിവസം ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് യുവതി പാക് പൊലീസിനോട് വിശദമാക്കിയത്.

പിന്നിലേക്ക് കൈകളും കാലുകളും കെട്ടിയിട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്. സംഭവം പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചതോടെ പൊലീസെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. ഒന്നിലധികം പുരുഷന്‍മാര്‍ ചേര്‍ന്ന് അഞ്ച് ദിവസം പീഡിപ്പിച്ചതായാണ് യുവതി വിശദമാക്കുന്നത്. യുവതിയുടെ മൊഴിയുടെ ആസ്ഥാനത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തില്‍ പൊലീസ് ബെല്‍ജിയന്‍ എംബസിയെ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാനിലേക്ക് ഇത്തരത്തില്‍ എത്തിയ യുവതിയെക്കുറിച്ച് രേഖകള്‍ ഇല്ലെന്നാണ് എംബസി വിശദമാക്കുന്നത്.