സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തൊഴിലിടത്തിൽ വർധിച്ചു വരുകയാണ്. ഇപ്പോഴിതാ ഒരധ്യാപകൻ അധ്യാപികയോട് മോശമായി സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നു. ഉത്തർ പ്രദേശിലാണ് സംഭവം.
read also: സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തം വാര്‍ന്നൊഴുകി, കഴുത്തിലെ എല്ല് പൊട്ടി: യുവ ഡോക്ടര്‍ നേരിട്ടത് കൊടും ക്രൂരത
അധ്യാപിക ഒപ്പിടാൻ വന്നപ്പോൾ അധ്യാപകൻ ഇവരോട് മോശമായി സംസാരിക്കുന്നു. ‘ഒപ്പിടാൻ സമ്മതിക്കാം. പക്ഷേ, അതിന് ഒരു കണ്ടീഷനുണ്ട്’ എന്നാണ്. ‘എന്താണ് അത്’ എന്ന് ചോദിക്കുമ്പോള്‍ പറയുന്നത് അയാളുടെ കവിളത്ത് ഉമ്മ കൊടുക്കണം എന്നാണ്. തന്റെ കണ്ടീഷൻ അംഗീകരിച്ചാല്‍ പല കാര്യങ്ങളും എളുപ്പമാവും എന്നും ഇയാള്‍ അധ്യാപികയോട് പറയുന്നുണ്ട്. എന്നാല്‍, ഉമ്മ കൊടുക്കണം എന്ന് പറഞ്ഞു കേട്ടതോടെ അധ്യാപിക പ്രതികരിക്കുന്നു. താൻ ഒരിക്കലും ഈ ഉപാധി അംഗീകരിക്കില്ല എന്നും ഇതൊന്നും ശരിയല്ല എന്നുമാണ് അധ്യാപിക അധ്യാപകനോട് പറയുന്നത്. മറുപടിയായി അയാള്‍ ചിരിക്കുന്നതും വീഡിയോയിലുണ്ട്. എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കിട്ട ഈ വീഡിയോ ചർച്ചയാകുകയാണ്.