പാലക്കാട്: ചിറ്റൂരില്‍ വൻ കുഴല്‍പ്പണ വേട്ട. കാറിന്റെ രഹസ്യ അറയില്‍ നിന്നും മൂന്ന് കോടിയുടെ കഴല്‍പ്പണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് അങ്ങാടിപ്പുറം സ്വദേശികള്‍ പിടിയിലായി. ജംഷാദ്, അബ്ദുല്ല എന്നിവരെ ചിറ്റൂർ പൊലീസ് പിടികൂടി.
read also: ‘ലാലേട്ടനെ പത്തുവര്‍ഷമായി ചെകുത്താൻ ചീത്ത വിളിക്കുന്നു, പേടിച്ചിട്ടാണ് ആറാട്ടണ്ണൻ നില്‍ക്കുന്നത് : ബാല
തമിഴ്നാട്ടില്‍ നിന്നു മലപ്പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു പണം. അർധ രാത്രിയിലാണ് പൊലീസിനു രഹസ്യ വിവരം കിട്ടിയത്. തുടർന്ന്, ചിറ്റൂർ താലൂക്ക് ആശുപത്രിയുടെ മുന്നില്‍ എത്തിയപ്പോള്‍ ഇവർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കാറില്‍ പണമുണ്ടെന്നു ഇരുവരും സമ്മതിച്ചു. പണം കടത്തിക്കൊണ്ടു വന്ന കാറും രഹസ്യ അറകളിലായി സൂക്ഷിച്ച പണവും പൊലീസ് പിടിച്ചെടുത്തു.