അനന്ത്‌നാഗില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ക്ക് വീരമൃത്യു



ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഭീകരരുമായി ഏറ്റുമുട്ടലില്‍ രണ്ട് സൈനികർക്ക് വീരമൃത്യു. ഒരു സൈനികനും രണ്ട് സാധാരണക്കാർക്കും പരിക്കേറ്റു.

read also: മൾട്ടി സ്റ്റാർ സാന്നിദ്ധ്യവുമായി വിരുന്നിൻ്റെ ഒഫീഷ്യൽ ടീസർ – എത്തി

കോക്കർനാഗ് സബ് ഡിവിഷനിലെ വനമേഖലയില്‍ സെനികർക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. അഹ്ലാൻ ഗഡോളില്‍ ശനിയാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു ഏറ്റുമുട്ടല്‍. ഇവരെ കണ്ടെത്താനുള്ള നടപടിയില്‍ സൈന്യത്തിന്റെ സ്പെഷല്‍ ഫോഴ്സും പാരാട്രൂപ്പേഴ്സും പങ്കാളികളാകുന്നുണ്ട്.