പൂജ ഖേഡ്കറിന്റെ ഐഎഎസ് റദ്ദാക്കി: സിവില്‍ സര്‍വീസ് പരീക്ഷകളില്‍ നിന്ന് ഡീബാര്‍ ചെയ്തു


മുംബൈ: സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന ഐഎഎസ് ട്രെയിനി പൂജ ഖേഡ്കറിന്റെ ഐഎഎസ് യുപിഎസ്‌സി റദ്ദാക്കി. കൂടാതെ, ഇനി സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതില്‍ നിന്നും പൂജ ഖേഡ്കറെ ഡീബാര്‍ ചെയ്യുകയും ചെയ്തു.

സ്വകാര്യ കാറില്‍ അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമായിരുന്നു പൂജ യ്‌ക്കെതിരെ ഉയർന്ന ആദ്യ ആരോപണം. വിവാദമുണ്ടായതിനു ശേഷം പൂജയെ പുനെയില്‍നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണു വ്യാജ ഒബിസി സര്‍ട്ടിഫിക്കറ്റും കാഴ്ചാപരിമിതിയുണ്ടെന്നു തെളിയിക്കാന്‍ വ്യാജ മെഡിക്കല്‍ രേഖയും ഹാജരാക്കിയെന്ന ആരോപണവും ഉയര്‍ന്നത്. തുടർന്നാണ് ഐഎഎസ് യുപിഎസ്‌സി റദ്ദാക്കിയത്.

read also: വയനാട്ടില്‍ മരണം 200 ആയി: ഇനിയും കണ്ടെത്താനുള്ളത് 218 പേരെ

സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിയമവിരുദ്ധമായി സംവരണം ഉറപ്പാക്കാന്‍ വികലാംഗ, മറ്റ് പിന്നാക്ക വിഭാഗ ക്വാട്ടകള്‍ ദുരുപയോഗം ചെയ്തതിന് ജൂലൈ 19 ന് ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് ഖേഡ്കറിനെതിരെ കേസെടുത്തിരുന്നു.