അശ്ലീല ചിത്രം കണ്ട് ഒൻപതുവയസുകാരിയെ 13കാരൻ ബലാത്സംഗം ചെയ്ത് കൊന്നു; അമ്മയ്ക്കും സഹോദരങ്ങൾക്കുമെതിരെ കേസ്
ഭോപ്പാല്‍: അശ്ലീല ചിത്രം കണ്ട് ഒമ്പത് വയസുകാരിയായ സഹോദരിയെ 13കാരൻ ബലാത്സംഗം ചെയ്ത് കൊന്നു. സംഭവത്തില്‍ 13കാരനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമെതിരെ കേസ്. മധ്യപ്രദേശിലെ രേവയില്‍ ഏപ്രില്‍ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോണില്‍ അശ്ലീല ചിത്രം കണ്ട 13കാരൻ സഹോദരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യം മറച്ചുവെക്കാൻ അമ്മയും രണ്ട് സഹോദരിമാരും സഹായിച്ചുവെന്നും റിപ്പോർട്ട്.
read also: വാഹനം കൊക്കയിലേക്ക് മറിഞ്ഞു: 2 കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 8 പേര് മരിച്ചു
വീടിന്റെ പരിസരത്തുനിന്നും ഒമ്പതുകാരിയുടെ മൃതദേഹം കണ്ടെത്തി. മരണം കൊലപാതകമാണെന്നും ബലാത്സംഗത്തിന് വിധേയയായെന്നുമുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം 13കാരന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു കണ്ടെത്തിയത്.
ലൈംഗികാതിക്രമത്തെ കുറിച്ച് അച്ഛനോട് പറയുമെന്ന് പറഞ്ഞതോടെ സഹോദരൻ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ അമ്മയെ വിവരമറിയിച്ചു. എന്നാല്‍, കുട്ടി മരിച്ചില്ലെന്ന് പറഞ്ഞതോടെ അമ്മയുടെ സഹായത്തോടെ വീണ്ടും കഴുത്തുഞെരിച്ച് മരണം ഉറപ്പാക്കുകയായിരുന്നു. തുടർന്ന് സഹോദരിമാർകൂടി ചേർന്ന് തെളിവുകള്‍ നശിപ്പിച്ചെന്നും പൊലീസ് പറയുന്നു.