ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഗുണനിലവാരമില്ല, ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വിതരണം ചെയ്യണം: യൂറോപ്യന്‍ രാജ്യങ്ങള്‍
[ad_1]
സ്വിസര്‍ലന്‍ഡ്: ചൈനീസ് ഉത്പന്നങ്ങളോട് യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രിയം കുറയുന്നതായി തുറന്നു പറഞ്ഞ് സ്വിസ് പാര്‍ലമെന്റ് അംഗവും സ്വിസ്-ഇന്ത്യ പാര്‍ലമെന്ററി ഗ്രൂപ്പ് പ്രസിഡന്റുമായ നിക്ക് ഗഗ്ഗര്‍. ഗുണമേന്മ കുറഞ്ഞ ഉത്പന്നങ്ങളാണ് ചൈന യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതെന്നും ഇത് പ്രയോജനപ്പെടുത്തി ഇന്ത്യ വിപണി സാധ്യത വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളിലുടനീളം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇലക്ട്രിക് വാഹനങ്ങള്‍, സോളാര്‍ പാനലുകള്‍, കാറ്റാടി യന്ത്രങ്ങള്‍ തുടങ്ങിയവയാണ് ചൈന വ്യാപകമായി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഗുണനിലവാരം കുറവാണെന്ന് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് നിക്ക് ഗഗ്ഗറുടെ പരാമര്‍ശം.
[ad_2]