ഭര്‍ത്താവില്‍ നിന്ന് മര്‍ദനം: നാല് മക്കള്‍ക്കൊപ്പം കിണറ്റില്‍ ചാടി യുവതി, കുട്ടികള്‍ക്ക് ദാരുണാന്ത്യം
ഇന്‍ഡോര്‍: നാല് മക്കളുമായി ആത്മഹത്യശ്രമത്തിനിടെ അമ്മയ്‌ക്കൊപ്പം കിണറ്റില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ മന്ദ്സൗര്‍ ജില്ലയിലെ ഗരോത്തിലെ പിപല്‍ഖേഡ ഗ്രാമത്തിലായിരുന്നു സംഭവം. യുവതി ചാടുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാര്‍ ഓടിയെത്തി. തുടർന്ന് അമ്മ സുഗ്‌ന ബായിയെ (40) രക്ഷപ്പെടുത്തി. എന്നാല്‍ കുട്ടികളെ രക്ഷിക്കാനായില്ല. അരവിന്ദ് (11), അനുഷ (9), ബിട്ടു (6), കാര്‍ത്തിക് (3) എന്നിവരാണ് മരിച്ചത്.
read also: ‘പ്രമോദ് കോട്ടൂളി പണം വാങ്ങിയില്ല, എന്റെ നല്ല സുഹൃത്ത്’: പരാതിക്കാരൻ ശ്രീജിത്ത്
ഇന്നലെ വൈകീട്ട് ഭര്‍ത്താവ് റോഡ് സിങ്ങില്‍ നിന്ന് സുഗ്‌നയ്ക്ക് മര്‍ദനമേറ്റിരുന്നു. ഇതിനു പിന്നാലെ യുവതി മക്കളെയും കൂട്ടി വീടുവിട്ട് സുഗ്‌ന സമീപത്തെ സ്‌കൂളില്‍ അഭയം പ്രാപിച്ചു.സ്‌കൂളില്‍ രാത്രി തങ്ങിയ ശേഷമാണ് കുട്ടികള്‍ക്കൊപ്പം ആത്മഹത്യ ചെയ്യാന്‍ യുവതി തീരുമാനിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ യുവതി കുട്ടികള്‍ക്കൊപ്പം കിണറ്റില്‍ ചാടുകയായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.