ചട്ടങ്ങള്‍ ലംഘിച്ച് റോഡില്‍ വാഹനമിറക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി വേണം: സര്‍ക്കാരിനോട് ഹൈക്കോടതി


എറണാകുളം: ചട്ടങ്ങള്‍ ലംഘിച്ച് റോഡില്‍ വാഹനമിറക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. മിക്ക ഐഎഎസ് , ഐപിഎസ് ഉദ്യോഗസ്ഥരും ബീക്കണ്‍ ലൈറ്റ് വെച്ചും സര്‍ക്കാര്‍ എംബ്ലം വച്ചുമാണ് യാത്രചെയ്യുന്നത്. ജില്ലാ കലക്ടര്‍മാര്‍ അടക്കമുളളവര്‍ക്ക് അടിയന്തര സാഹചര്യങ്ങള്‍ക്കുവേണ്ടിയാണ് ബീക്കണ്‍ ലൈറ്റ് നല്‍കിയിരിക്കുന്നത്.

. സ്വന്തം വീട്ടിലേക്ക് പേകുമ്പോള്‍ പോലും ബീക്കണ്‍ ലൈറ്റിട്ട് പോകുന്ന ഉന്നത ഉദ്യോഗസ്ഥരുണ്ടെന്ന് കോടതി പറഞ്ഞു. ചില മേയര്‍മാരുടെ വാഹനങ്ങളില്‍ ഹോണ്‍ പുറത്താണ് പിടിപ്പിച്ചിരിക്കുന്നത്. അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിച്ച ഇത്തരം വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയാണ് വേണ്ടത്. ചട്ടലംഘനം നടത്തിയ വാഹനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ നാളെ അറിയിക്കാനും ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.