വിദേശ രാജ്യങ്ങളുമായി ബന്ധം ഉറപ്പിക്കാനായി പ്രധാനമന്ത്രി മോദി, യു.കെ പ്രധാനമന്ത്രി സ്റ്റാര്‍മറെ ഇന്ത്യയിലേക്ക് ക്ഷണിച്ചു



ന്യൂഡല്‍ഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരസ്പര വളര്‍ച്ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്ന എല്ലാ മേഖലകളിലും ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നതായി അദ്ദേഹം എക്‌സില്‍ കുറിച്ചു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിനായി പ്രവര്‍ത്തിക്കാന്‍ ഇരുവരും സമ്മതിച്ചതായും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Read Also: ബൈക്കിലെത്തിയ സംഘം വീടിനുനേരെ ബോംബെറിഞ്ഞു, 2പേര്‍ക്ക് പരിക്ക്, ഗുണ്ടാകുടിപ്പകയെന്ന് സംശയം: സംഭവം തിരുവനന്തപുരത്ത്

ഇന്ത്യയും യുകെയും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഇരു നേതാക്കളും അനുസ്മരിക്കുകയും രാജ്യങ്ങള്‍ തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള തങ്ങളുടെ പ്രതിബദ്ധത അറിയിക്കുകയും ചെയ്തു. ഇന്ത്യാ സന്ദര്‍ശനത്തിനായി സ്റ്റാര്‍മറിനെ മോദി ക്ഷണിച്ചതായും പ്രസ്താവനയില്‍ പറയുന്നു.