ക്ലാസ് മുറിയില്‍ അധ്യാപകനെ വിദ്യാര്‍ഥി കത്തികൊണ്ടു കുത്തിക്കൊന്നു: പ്ലസ് വൺ വിദ്യാര്‍ഥി അറസ്റ്റിൽ


ഗുവാഹത്തി: അധ്യാപകനെ ക്ലാസ് മുറിയില്‍ കുത്തിക്കൊന്ന കേസില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ ശിവസാഗര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം.

യൂണിഫോമില്ലാതെ ക്ലാസിലെത്തിയതു ചോദ്യം ചെയ്തതിനാണ് വിദ്യാർത്ഥി അധ്യാപകനെ കത്തി കൊണ്ടു കുത്തിയത്.ഗുരുതരമായി പരുക്കേറ്റ കെമിസ്ട്രി അധ്യാപകന്‍ രാജേഷ് ബറുവ ബെജവാഡയെ (55) ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

read also: പിറന്നാള്‍ ആഘോഷത്തിനിടെ ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ 17കാരന്‍ ഷോക്കേറ്റ് മരിച്ചു: സംഭവം കൊച്ചിയിൽ

ക്ലാസിലെ മോശം പ്രകടനം ചൂണ്ടിക്കാട്ടി അധ്യാപകന്‍ ഈ വിദ്യാര്‍ഥിയെ ശകാരിക്കുകയും മാതാപിതാക്കളെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ക്ലാസില്‍ നിന്നും ഇറക്കി വിട്ടു. അടുത്ത ദിവസം രക്ഷിതാക്കളെ കൂട്ടാതെയും യൂണിഫോമില്ലാതെയും ക്ലാസിലെത്തിയ കുട്ടിയെ അധ്യാപകന്‍ ശകാരിച്ചു. ഇതിനിടെയാണു വിദ്യാര്‍ഥി കത്തി കൊണ്ട് ആക്രമിച്ചത്.