മധൗര : കാമുകൻ്റെ സ്വകാര്യഭാഗം മുറിച്ചു മാറ്റി വനിത ഡോക്ടർ. ബീഹാറിലെ സരണ്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ച് വർഷമായി യുവതിയുമായി ബന്ധമുണ്ടെന്നും എന്നാല്‍ വിവാഹം കഴിക്കാൻ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് സൂചന.
read also: അമീബിക് മസ്തിഷ്ക ജ്വരം: സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ്
യുവതിയുടെ വീട്ടിൽ എത്തിയപ്പോഴാണ് യുവാവിനെ ആക്രമിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ യുവാവ് കട്ടിലില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതുകണ്ട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചികിത്സയ്ക്കായി പട്‌ന മെഡിക്കല്‍ കോളേജ് ആൻഡ് ആശുപത്രിയില്‍ (പിഎംസിഎച്ച്) പ്രവേശിപ്പിച്ചു.