സുരേഷിന്റെ രാഷ്‌ട്രീയ പ്രവേശനവും വിജയവും വലിയ ഒരു സംഭവമാണ്: ശങ്കർ


മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ശങ്കർ. 36 വർഷങ്ങള്‍ക്ക് ശേഷം ശങ്കർ നിർമ്മിച്ച ‘എഴുത്തോല’ എന്ന ചിത്രം പ്രദർശനത്തിന് എത്തുകയാണ്. നടൻ സുരേഷ് ഗോപിയെ വച്ച്‌ ചെയ്യാനിരുന്ന ചിത്രം ഉപേക്ഷിച്ചതിനെ പറ്റി ശങ്കർ ഒരു ഓണ്‍ലൈൻ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ തുറന്നു പറയുന്നു.

read also: കൊല്ലത്ത് യുവതിയെ വീട്ടില്‍ കയറി തല്ലിച്ചതച്ച്‌ ഒരുകൂട്ടം സ്ത്രീകള്‍

‘സുരേഷ് ഗോപിയെ വച്ച്‌ ഒരു സിനിമ ചെയ്യാനിരുന്നതാണ്. ഒരു ചിത്രം ഉണ്ടാവണമെങ്കില്‍ നല്ലൊരു സബ്ജക്‌ട് വേണം. അങ്ങനെയൊന്ന് ഉണ്ടായി. എന്നാല്‍ ഷൂട്ടിങ്ങിന്റെ സമയം അടുത്തപ്പോഴാണ് നമ്മുടെ കഥയിലെ പല രംഗങ്ങളും മറ്റൊരു സിനിമയില്‍ വന്നത്. അത് പെട്ടെന്ന് ചെയ്താല്‍ ശരിയാവില്ല എന്നതിനാല്‍ ചിത്രം വേണ്ട എന്ന് വെച്ചു. പിന്നെയും കുറേ സബ്ജക്‌ട് നോക്കി, പക്ഷേ ക്ലിക്കായില്ല. സുരേഷിന്റെ രാഷ്‌ട്രീയ പ്രവേശനവും വിജയവും വലിയ ഒരു സംഭവമാണ്. എനിക്ക് തോന്നുന്നില്ല, മലയാളത്തിലെ ഒരു നടനും രാഷ്‌ട്രീയത്തിലിറങ്ങി ഇത്രയും വലിയ വിജയം സ്വന്തമാക്കിയിട്ടുണ്ടെന്ന്. ഇന്നസെന്റ് ചേട്ടൻ ഉണ്ടാവും. അതല്ലാതെ വേറെ ആരും ഉണ്ടാവില്ല’ -ശങ്കർ പറഞ്ഞു.